പത്താംക്ലാസുകാരിയെ കഴുത്തറുത്ത് കൊന്നു

പാണത്തൂര്‍: മടിക്കേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്തു കൊന്നു. പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ചിരുന്ന പ്രകാശ് എന്ന ഓംകാരപ്പ(32)യാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം. എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിച്ചതിന്‍റെ ആഹ്ലാദത്തിലായിരുന്നു പെണ്‍കുട്ടിയും കുടുംബവും. രാത്രി വീട്ടിലെത്തിയ പ്രതി പെണ്‍കുട്ടിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം തലയുമായി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കായി അന്വേഷണം തുടരുകയാണ്. പെണ്‍കുട്ടിയുമായി പ്രകാശിന്‍റെ കല്യാണം നേരത്തെ നിശ്ചയിച്ചിരുന്നു. ഈ വിവരമറിഞ്ഞ് ബാലാവകാശ കമ്മീഷന്‍ അംഗങ്ങള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും വിവാഹം നടത്താനുള്ള നീക്കം തടയുകയും ചെയ്തിരുന്നു. ഇതോടെ നേരത്തെ നിശ്ചയിച്ച വിവാഹ ധാരണയില്‍ നിന്ന് ഇരുവീട്ടുകാരും പിന്മാറിയിരുന്നു. എന്നാല്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതില്‍ പ്രകോപിതനായാണ് പ്രകാശ് പെണ്‍കുട്ടിയെ മൃഗീയമായി കൊലപ്പെടുത്തിയത്.