മെക്സികോ സിറ്റി: ലോകകപ്പ് ഉദ്ഘാടനപ്പോരിന്റെ ആവേശത്തിരമാലകളുയരാന് ഇനി മണിക്കൂറുകള്‍ മാത്രം. അതിവേഗ പാസുകളുമായി എതിരാളികളെ കുഴപ്പിക്കുന്ന മെക്സികോയുടെ സുന്ദര ഫുട്ബാള്‍ കാഴ്ചകളുമായാണ് ലോകകപ്പിന് തുടക്കം കുറിക്കുക. 2010ല്‍ ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിച്ച ലോകകപ്പിലെ ആദ്യ മത്സരത്തിന്റെ തനിയാവര്‍ത്തനമാവുകയാണ് ഈ ലോകകപ്പിലെ ഉദ്ഘാടന മത്സരവും. അന്നും ദക്ഷിണാഫ്രിക്കയും മെക്സികോയും തമ്മിലായിരുന്നു ലോക മാമാങ്കത്തിന് തുടക്കം കുറിച്ചത്. അന്നത്തെ മത്സരത്തില്‍ 1-1 സമനിലയായിരുന്നെങ്കില്‍ ഇത്തവണ വിജയത്തില്‍ കുറഞ്ഞ് ഒന്നും ഇരുടീമുകളും പ്രതീക്ഷിക്കുന്നുണ്ടാവില്ല. മെക്സികോ സിറ്റി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വ്യാഴാഴ്ച രാത്രി 12.30ന് ഗ്രൂപ് എ യിലെ ആദ്യ മത്സരത്തിന് മെക്സികോയും ദക്ഷിണാഫ്രിക്കയും ഇറങ്ങുമ്പോള്‍ ഉദ്ഘാടന മത്സരത്തിന്റെ ആവേശവും പകിട്ടും പ്രതീക്ഷിക്കാം. കീരിടങ്ങളൊന്നും നേടാതെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചതിന്റെ റെക്കോഡ് (60 മത്സരങ്ങള്‍) മെക്സികോക്കാണ്. ഇത്തവണയും കാര്യങ്ങള്‍ക്ക് വലിയ മാറ്റമുണ്ടാകില്ലെന്നാണ് വിലയിരു ത്തല്. എങ്കിലും 'എ' ഗ്രൂപ്പില്‍നിന്ന് ഒന്നാം സ്ഥാനത്തോടെ മുന്നേറാനുള്ള സാധ്യത കല്പിക്കുന്നതും മെക്സികോക്കാണ്. 1994ന് ശേഷമുള്ള ഏഴ് ടൂര്‍ണമെന്റുകളിലും തങ്ങളുടെ ആദ്യ മത്സത്തില്‍ മെക്സികോ തോറ്റിട്ടില്ല. ലോകകപ്പിന് മുന്നോടിയായുള്ള എട്ട്' സൗഹൃദ മത്സരങ്ങളില്‍ ആറിലും ജയിച്ചാണ് മെക്സികോയുടെ വരവ്. മറുവശത്ത്, നാലാം ലോകകപ്പിനെത്തുന്ന ദക്ഷിണാഫ്രിക്കയുടെ മുഖ്യ സ്വപ്നം ചരിത്രത്തില്‍ ആദ്യമായി നോക്കൗട്ട് റൗണ്ടില്‍ കടക്കുക എന്നതാണ്. 2010ല്‍ ആതിഥേയത്വം വഹിച്ചതിനുശേഷം ആദ്യമായാണ് ടീം ലോ കകപ്പിനെത്തുന്നത്. അതേസമയം, മികച്ച ഫോമിലല്ലാത്തത് ടീമിനെ അലട്ടുന്നുണ്ട്.
അവസാന അഞ്ച് മത്സരങ്ങളില്‍ മൂന്ന് സമനിലയും രണ്ട് തോല്‍വിയുമാണ് ദക്ഷിണാഫ്രിക്കയുടെ സമ്പാദ്യം. ഇതുമായി നോക്കൗട്ടില്‍ എ ത്തുക എന്നത് അല്പം ക്ലേശകരമായിരിക്കുമെന്ന് ഉറപ്പ്. ലോകകപ്പ് യോഗ്യതാ ഗ്രൂപ്പില്‍ നൈജീരിയയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയ ശേഷമാണ് ഈ ഫോം മങ്ങല്‍. 10 യോഗ്യതാ മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ഹ്യൂഗോ ബ്രൂസിന്റെ ടീം പരാജയം അറിഞ്ഞിരുന്നത്. ആ പ്രകടനത്തിലേക്കുള്ള മടങ്ങിവരവാണ് ദക്ഷിണാഫ്രിക്ക കൊതിക്കുന്നത്. മുഖ്യ ഗോള്‍കീപ്പര്‍ ലൂയിസ് മലഗോണിന്റെ പരിക്കിനെത്തുടര്‍ന്ന് റൗള്‍ റാഹേല്‍ ആയിരിക്കും മെക്സികോയുടെ വലകാക്കുക. വെറ്ററന്‍ ഗോള്‍കീപ്പര്‍ ഗില്ലെര്‍മോ ഒച്ചാവോ തുടര്‍ച്ചയായ ആറാം ലോകകപ്പിലുമുണ്ടാകും. ഏറ്റവും കൂടുതല്‍ ലോകകപ്പില്‍ കളിക്കുന്ന താരമാകാന്‍ ഒരുങ്ങുകയാണ് ഒച്ചാവോ. 17കാരനായ മിഡ്ഫീല്‍ഡള്‍ ഗില്‍ബെര്‍ട്ടോ മോറ ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ്. മെക്സികോ സിറ്റി സ്റ്റേഡിയത്തില്‍ ഇതിനുമുമ്പ് നടന്ന തങ്ങളുടെ ഏഴ് ലോകകപ്പ് മത്സരങ്ങളിലും വിജയം മെക്സികോക്കാപ്പമായിരുന്നു. ഇതിന് മുമ്പ് മെക്സികോയുടെ ഏറ്റവും മികച്ച രണ്ട് പ്രകടനങ്ങള്‍ ആതിഥേയരായിരുന്നപ്പോഴാണ്. 1970 ലും 1986ലും. രണ്ട് തവണയും ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തി.
1994 മുതല്‍ 2018 വരെയുള്ള തുടര്‍ച്ചയായ ഏഴ് ടൂര്‍ണമെന്റുകളിലും പ്രീക്വാര്‍ട്ടറില്‍ പുറത്താകാനായിരുന്നു മെക്സികോയുടെ വിധി. ഇത്തവണ ആ കടമ്പ മറികടക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോച്ച് ഹാവിയര്‍ വാസ്കോ അക്വയര്‍. അതിവേഗത്തിലുള്ള പാസുകളിലൂടെ എതിരാളികളെ കുഴപ്പിക്കുന്ന മെക്സിക്കന്‍ ശൈലി ഇത്തവണയും സ്റ്റേഡിയത്തില്‍ ആവേശ ത്തിരമാല തീര്‍ക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഫുള്‍ഹാം സ്ട്രൈക്കര്‍ റൗള്‍ ജിമെനെസാണ് ആതിഥേയരുടെ ആക്രമണത്തിന്റെ കുന്തമുന. എഡ്സണ് അല്‍വാരസ് മധ്യനിരയിലും ജോര്‍ജ് സാഞ്ചസ് പ്രതിരോധത്തിലും കരുത്തുകാട്ടും. റോണ്‍ വെന്‍ ഹെയ്ഡന് വില്യംസ് ആണ് ദക്ഷിണാ ഫ്രിക്കയുടെ ഗോള്‍വല കാക്കാന്‍ എത്തുന്നത്. എംബെകെസേലി എംബോകാസി പ്രതി രോധത്തിലും ഓസ്വിന് അപ്പോളിസ് ആക്ര മണത്തിലും തിളങ്ങും. ഇതിനുമുമ്പ് നാലുത വണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. രണ്ട് വിജയവും ഒരു സമനിലയുമായി മെക്സി കോയാണ് മുന്നിട്ടുനില്‍ക്കുന്നത്. ദക്ഷിണാ ഫ്രിക്ക ഒന്നിലും വിജയിച്ചു. ഏറ്റവും ഒടുവില്‍ ഏറ്റുമുട്ടിയത് 2010 ലോകകപ്പിലാണ്.