ടൈഗര്‍ ഷ്റോഫിനുനേരെ വെടിവയ്പ്: പ്രതികള്‍ പിടിയില്‍

മുംബൈ: ബോളിവുഡ് നടന്‍ ടൈഗര്‍ ഷ്റോഫിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതികള്‍ പിടിയില്‍. മൂന്നുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രാജസ്ഥാനില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. പ്രതികളില്‍ രണ്ടുപേര്‍ ഹരിയാന സ്വദേശികളും ഒരാള്‍ മഹാരാഷ്ട്ര സ്വദേശിയുമാണ്. ഇന്നലെ വൈകിട്ടാണ് മുംബൈയിലെ ജുഹുവില്‍ ടൈഗറിനുനേരെ വധശ്രമമുണ്ടായത്. നടന്‍ രാത്രി ജുഹുവിലെ ഫുട്ബോള്‍ ഗ്രൗണ്ടില്‍നിന്ന് കാറില്‍ മടങ്ങവേ മോട്ടര്‍ സൈക്കിളിലെത്തിയ മൂന്നുപേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ടൈഗര്‍ വെടിയേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും കാറിന്‍റെ ഡ്രൈവര്‍ക്കും ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും പരുക്കേറ്റു. നടന്‍റെ ശരീരത്തില്‍ പലയിടത്തും ഡ്രസ്സിങും വലതു കയ്യില്‍ ബാന്‍ഡേജും കാണാം. തോളിലും നെഞ്ചിലുമാണ് ഡ്രസ്സിങ് ചെയ്തിരിക്കുന്നത്.