ബാംഗ്ലൂര്‍: കര്‍ണാടകയിലെ ഒളിക്യാമറ വിവാദത്തില്‍ കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് കുരുക്ക്. കുമാരസ്വാമിയെ ചോദ്യം ചെയ്യാന്‍ സിസിബി നീക്കം തുടങ്ങി. അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കുമാരസ്വാമിയുടെ അനുയായിയായ പ്രജ്വല്‍ പ്രസാദിനും നോട്ടീസ് നല്‍കി. ഒളിക്യാമറ വിവാദത്തില്‍ അറസ്റ്റിലായവര്‍ക്ക് എച്ച് ഡി കുമാരസ്വാമിയുമായി ബന്ധമുണ്ടെന്നാണ് വെളിപ്പെടുത്തല്‍. ദില്ലിയില്‍ അറസ്റ്റിലായ പ്രതി റിതേഷ് പാണ്ഡെ കുമാരസ്വാമിയുടെ അനുയായിക്ക് ഫോണ്‍ കൈമാറിയെന്നാണ് വെളിപ്പെടുത്തല്‍. പ്രജ്വല്‍ പ്രസാദിനാണ് ഫോണ്‍ കൈമാറിയതെന്നും കുമാരസ്വാമിയുടെ ദില്ലിയിലെ വീട്ടില്‍ വെച്ചാണ് ഇതുണ്ടായതെന്നുമാണ് പ്രതിയുടെ വെളിപ്പെടുത്തലെന്ന് ബാംഗ്ലൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. സ്റ്റിംഗ് ഓപ്പറേഷന്‍ നടത്തിയത് താനാണെന്ന പവര്‍ ടിവി എംഡി രാകേഷ് ഷെട്ടിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പവര്‍ ടിവി ഓഫീസില്‍ റെയ്ഡ് നടത്തി. രാകേഷ് ഷെട്ടിയെ പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു.
ഒളിക്യാമറ വിവാദം: കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് കുരുക്ക്