കോപ്പന്‍ഹേഗന്‍: പരിശീലകന്‍ ഹോര്‍ഹെ ജിസസുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം ക്യാമ്പ് വിട്ടു. പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് പെട്രോ പ്രോന്‍സയോടു സംസാരിച്ച ശേഷമാണ് മടങ്ങിയതെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വ്യക്തമാക്കി. ഇതോടെ ടീമില്‍ വെറ്ററന്‍ താരത്തിന്‍റെ സ്ഥാനത്തെച്ചൊല്ലി വീണ്ടും ചര്‍ച്ചകള്‍ സജീവമായി. ടീം വിട്ട സാഹചര്യത്തെക്കുറിച്ചു പോര്‍ച്ചുഗലിലെ ജനങ്ങളോടു വിശദീകരിക്കുമെന്ന് റൊണാള്‍ഡോ എക്സ് പ്ലാറ്റ്ഫോമിലെ കുറിപ്പില്‍ വ്യക്തമാക്കി. "ദേശീയ ടീം പരിശീലകന്‍റെ വാര്‍ത്താ സമ്മേളനത്തിനു ശേഷം, പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റിനോട് ചര്‍ച്ച നടത്തിയാണ് ദേശീയ ടീം ക്യാമ്പ് വിട്ടതെന്ന് റൊണാള്‍ഡോ പ്രതികരിച്ചു.
പോര്‍ച്ചുഗല്‍ ടീം ക്യാമ്പ് വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ