ബാംഗ്ലൂര്‍: കര്‍ണാടകയിലെ പൂനെ-ബാംഗ്ലൂര്‍ ഹൈവേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ മിനി ബസ് ഇടിച്ച് പതിമൂന്ന് പേര്‍ മരിച്ചു. പരിക്കുകളോടെ നാല് പേരെ ആശുപത്രിയില്‍ പ്രവേശിച്ചു. പതിനൊന്ന് പേര്‍ സംഭവസ്ഥലത്തും രണ്ട് പേര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. ഹവേരി ജില്ലയിലെ ഗുണ്ടേനഹള്ളി ക്രോസിന് സമീപം പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം. പതിനേഴ് പേരാണ് മിനി ബസില്‍ ഉണ്ടായിരുന്നത്. ഭദ്രാവതിയിലെ റില്ലമ്മ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഷിമോഗ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. സുഭദ്രാഭായ്(65), പരശുറാം (45), ഭാഗ്യ(40), നാഗേഷ്(50), അര്‍പ്പിത(18), പുണ്യ(50), മഞ്ജുളഭായ്(62), ആദര്‍ശ്(23), മാനസ (24), രൂപ (40), മഞ്ജുള (40) എന്നിവരും ആറുമാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അര്‍പ്പിത, അരുണ, അന്നപൂര്‍ണ്ണ എന്നിവര്‍ ആശുപത്രിയിലാണ്. മൂന്നു ദിവസത്തെ തീര്‍ഥാടനത്തിന് ശേഷം ഇന്നലെ രാത്രിയാണ് ഇവര്‍ ശിവമോഗയിലേക്ക് തിരികെ മടങ്ങിയത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നും പോലീസ് അറിയിച്ചു. അപകട കാരണത്തില്‍ പൂര്‍ണ്ണ വ്യക്തത വന്നിട്ടില്ലെങ്കിലും മിനി ബസിന്‍റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഹൈവേയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ മിനി ബസ് ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.