കടം കയറി കര്‍ഷകന്‍ ആത്മഹത്യചെയ്തു

പാലക്കാട്: പാലക്കാട് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. നെന്മാറ ഇടിയംപൊറ്റ സ്വദേശി സോമനാണ് (55)മരിച്ചത്. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കൃഷി നശിച്ചുവെന്നും വായ്പ തിരിച്ചടവ് മുടങ്ങിയെന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്തും നെല്‍കൃഷിചെയ്തുവരികയായിരുന്നു സോമന്‍.