ന്യൂയോര്‍ക്ക്: ഇറാനെതിരെ വളരെ പെട്ടെന്ന് തന്നെ ഒരു തീരുമാനം കൈക്കൊള്ളുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനെ ഒരു പരാജയപ്പെട്ട രാജ്യം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. 'അവര്‍ക്ക് സമ്പദ്വ്യവസ്ഥയില്ല. 300% പണപ്പെരുപ്പമാണ് അവിടെയുള്ളത്. അവരുടെ കൈവശം പണമില്ല. സൈനികര്‍ക്ക് പോലും അവര്‍ ശമ്പളം നല്‍കുന്നില്ല, മറ്റാര്‍ക്കും അവര്‍ പണം നല്‍കുന്നില്ല,' ട്രംപ് കുറ്റപ്പെടുത്തി. ഇറാനെക്കുറിച്ചുള്ള നിര്‍ണായക തീരുമാനം വളരെ വേഗത്തില്‍ ഉണ്ടാകുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം യു.എസിന്റെ കൈയിലാണെന്നും അവിടെ നിന്ന് ധാരാളം എണ്ണ പുറത്തേക്ക് ഒഴുകുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു ഇസ്രായേലിന്റെ ഒക്ടോബര്‍ 27ലെ തിരഞ്ഞെടുപ്പിനും യുഎസിന്റെ നവംബര്‍ 3ലെ ഇടക്കാല തിരഞ്ഞെടുപ്പിനും മുമ്പ് ഏറ്റുമുട്ടലുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ട്രംപിന്റെ പ്രസ്താവന. മുന്‍പും ട്രംപ് സമാനമായ രീതിയില്‍ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും പിന്നീട് പുതിയ ആക്രമണങ്ങളിലേക്ക് കടന്നിരുന്നില്ല. അതേസമയം ചൈനയും റഷ്യയും ഇറാനെ സഹായിക്കുന്നുണ്ടെന്ന് കരുതുന്നില്ലെന്നും ട്രംപ് പറഞ്ഞു. മോസ്കോയ്ക്കും ബെയ്ജിങ്ങിനും നഷ്ടപ്പെടാന്‍ ഏറെയുള്ളതിനാല്‍ അവര്‍ അത്തരം കാര്യങ്ങള്‍ക്ക് മുതിരില്ലെന്നും ട്രംപ് വ്യക്തമാക്കുന്നു. ട്രൂത്ത് സോഷ്യല്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.അവര്‍ സഹായിക്കുന്നുണ്ടെങ്കില്‍ തന്നെ അത് വളരെ ചെറിയൊരു തലത്തിലായിരിക്കുമെന്നും ട്രംപ് പറയുന്നു.