കൊച്ചി : നടന്‍ ബാലയ്ക്കെതിരെ വഞ്ചനാകുറ്റത്തിനും വ്യാജ രേഖ ചമച്ചതിനും കേസെടുത്ത് പോലീസ്. മുന്‍ ഭാര്യ അമൃത സുരേഷിന്‍റെ പരാതിയിലാണ് ഈ മാസം ഏഴിന് കടവന്ത്ര പോലീസ് കേസ് എടുത്തത്. ഇരുവരും തമ്മിലുള്ള വിവാഹമോചന ഉടമ്പടിയില്‍ അമൃതയുടെ ഒപ്പ് ബാല വ്യാജമായി ഇട്ടുവെന്നാണ് പരാതി. ഉടമ്പടിയിലെ ഒരു പേജ് വ്യാജമായി നിര്‍മിച്ചെന്നും ആരോപണമുണ്ട്. ഉടമ്പടി പ്രകാരമുള്ള ഇന്‍ഷുറന്‍സ് പ്രീമിയം തുക അടച്ചില്ലെന്നും പരാതിയുണ്ട്. വ്യാജ രേഖകള്‍ ചമച്ച് ഹൈക്കോടതിയെ തന്നെ ബാല തെറ്റിദ്ധരിപ്പിച്ചുവെന്നും അമൃതയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വ്യാജ രേഖ ചമച്ചതിന് നടന്‍ ബാലയ്ക്കെതിരെ കേസ്
