നീലേശ്വരം: ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡുകള്‍ ഉയര്‍ന്നതോടെ ദേശീയപാതയോരത്തെ വീട്ടുകാരും നാട്ടുകാരും വെട്ടിലായി. ദേശീയപാത വികസിപ്പിക്കുമ്പോള്‍ സമീപത്തെ വീട്ടുകാര്‍ക്ക് വഴിയൊരുക്കികൊടുക്കുമെന്ന് കരാറുകാര്‍ പറഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ ഇവര്‍ വാക്കുമാറിയിരിക്കുകയാണത്രെ. റോഡ് ഉയര്‍ത്തി ഭിത്തികെട്ടിയതിനാല് പലര്‍ക്കും വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. വീട്ടില്‍ നിന്നും സര്‍വ്വീസ് റോഡിലേക്ക് കയറണമെങ്കില്‍ കോണിയെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. നീലേശ്വരം കരുവാച്ചേരി ഭാഗങ്ങളിലുള്ള വീട്ടുകാരാണ് ഏറ്റവും കൂടുതല്‍ പ്രയാസത്തിലായത്. ഇതുസംബന്ധിച്ച് ദേശീയപാത നവീകരണ കരാറുകാരുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ കൈമലര്‍ത്തുകയാണ്.
റോഡുകള്‍ ഉയര്‍ന്നു; വെട്ടിലായി നാട്ടുകാര്‍
You may also like