കണ്ണൂര്‍: ബീവറേജസ് കോര്പറേഷന് ജീവനക്കാര്‍ക്ക് നേരെ കണ്ണൂരില്‍ ആക്രമണം. കണ്ണൂര്‍ നഗരത്തിലെ പാറക്കണ്ടി ബീവറേജസ് ഔട്ട്ലെറ്റിലെ ജീവനക്കാരായ സുബീഷ്, വത്സല എന്നിവര്‍ക്ക് നേരെയാണ് ഇന്നലെ രാത്രി ആക്രമണം ഉണ്ടായത്. ബെവ്കോ ജീവനക്കാരന്റെ തലയില്‍ സോഡ കുപ്പി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു. വനിതാ ജീവനക്കാരിയെ ചവിട്ടി വീഴ്ത്തിയെന്നും പരാതിയുണ്ട്. മദ്യം വാങ്ങാന്‍ വരി നില്‍ക്കാത്തത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്നാണ് പറയുന്നത്. കടയടച്ച് മടങ്ങാനിരിക്കെയാണ് രണ്ട് പേര് ആക്രമിച്ചത്. അക്രമികള്‍ 2 പേരെയും കണ്ണൂര്‍ ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
ബീവറേജസ് ജീവനക്കാര്‍ക്ക് നേരെ രാത്രി ആക്രമണം
You may also like