ഭൂ നികുതി 50 ശതമാനം വര്‍ദ്ധിപ്പിച്ചു; ക്ഷേമ പെന്‍ഷന്‍ കൂട്ടിയില്ല

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുമെന്ന പ്രതീക്ഷയില്‍ കാതുകൂര്‍പ്പിച്ച ലക്ഷക്കണക്കിന് ആളുകളെ ധനമന്ത്രി കെ.എന്‍.ബാലഗോപാലന്‍ നിരാശരാക്കി. ധനമന്ത്രി ഇന്ന് കേരള നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് പ്രസംഗത്തില്‍ ക്ഷേമ പെന്‍ഷനുകള്‍ പ്രതിമാസം നൂറ് മുതല്‍ 250 രൂപവരെ വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഒരുരൂപപോലും പെന്‍ഷന്‍ വര്‍ദ്ധന പ്രഖ്യാപിച്ചില്ല. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ അവസാനവര്‍ഷം ഭക്ഷ്യകിറ്റിലാണ് ജനങ്ങളെ കയ്യിലെടുത്തത്. അതുപോലെ ഇത്തവണ ക്ഷേമ പെന്‍ഷന്‍ കൊടുത്ത് ഗുണഭോക്താക്കളെ പ്രീതിപ്പെടുത്തുമെന്നായിരുന്നു പ്രതീക്ഷ. പിണറായി സര്‍ക്കാരിന്‍റെ ഏറ്റവും ഒടുവിലത്തെ സമ്പൂര്‍ണ്ണ ബജറ്റാണ് ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചത്. 2026 മെയ് വരെ മന്ത്രിസഭക്ക് കാലാവധി ഉണ്ടെങ്കിലും ഇനി ഇടക്കാല ബജറ്റാണ് അവതരിപ്പിക്കുക. അതേസമയം ഭൂ നികുതി 50 ശതമാനം വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചത്. ഇത് എല്ലാവിഭാഗം ജനങ്ങളെയും ബാധിച്ചു.

സംസ്ഥാനത്തെ ആറുവരി ദേശീയപാത വികസനം ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. അടുത്ത ബജറ്റ് സമ്മേളനത്തിന് കേരളത്തിന്‍റെ വടക്കന്‍ ജില്ലകളിലെ എംഎല്‍എമാര്‍ക്ക് ഈ ദേശീയപാതയിലൂടെ തിരുവനന്തപുരത്തേക്ക് വരാനാകും. ഒരിക്കലും നടപ്പാക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ച് 2016ന് മുമ്പ് സര്‍ക്കാര്‍ ഉപേക്ഷിച്ച ദേശീയപാത വികസനം യാഥാര്‍ഥ്യമാവുകയാണ്- ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ പൊതുമരാമത്ത് പാലങ്ങള്‍ക്കും റോഡുകള്‍ക്കുമായി 3061 കോടി രൂപയും സംസ്ഥാന ബജറ്റ് നീക്കിവെച്ചു. മലയോര, തീരദേശ പാതകളും വികസിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

കരകൗശല മേഖലയ്ക്ക് 4.1 കോടി അനുവദിച്ചു, ചകിരിച്ചോര്‍ വികസനപദ്ധതിക്ക് 5 കോടി. കുടുംബശ്രീക്ക് 270 കോടി, കെഫോണിന് 100 കോടി, കൊച്ചി-പാലക്കാട് ഹൈടെക് ഇടനാഴിക്ക് 200 കോടി., ഫിഷറീസ് മേഖലയ്ക്ക് 275 കോടി, മൃഗസംരക്ഷണത്തിന് 317 കോടി., കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തിന് 5 കോടി, മണ്ണ്, ജല സംരക്ഷണ പദ്ധതിക്കായി 77 കോടി. നാളികേര വികസനത്തിന് 72 കോടി., അന്താരാഷ്ട്ര ജിസിസി കോണ്‍ക്ലേവ് ഈ വര്‍ഷം., വന്യജീവി ആക്രമണം തടയാന്‍ പ്രത്യേക പാക്കേജ്, അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന് 60 കോടി., ഗ്രാമീണ ചെറുകിട വ്യവസായ പദ്ധതികള്‍ക്ക് 212 കോടി. ഖാദി വ്യവസായത്തിന് 14.8 കോടി, കാര്‍ഷിക ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിന് മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കാന്‍ 7.5 കോടി. ഐടി മേഖലയ്ക്ക് 507 കോടി, പട്ടികജാതി, വയോജന പരിചരണത്തിനായി 50 കോടി, ഇന്ത്യയെ കളിപ്പാട്ട നിര്‍മാണ ഹബ്ബായി മാറ്റുമെന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന്‍റെ തുടര്‍ച്ചയായി കേരളത്തിലെ സൂക്ഷ്മ ചെറുകിട ഇടത്തര സംരംഭങ്ങള്‍, കുടുംബശ്രീ എന്നിവയെ സംയോജിപ്പിച്ച് പ്രാദേശികമായി കളിപ്പാട്ട ഉദ്പാദനത്തില്‍ പദ്ധതികള്‍ ആവിഷ്കരിക്കും. ഇതിനായി 5 കോടി രൂപ വകയിരുത്തുന്നു., ഇവി ചാര്‍ജിങ് സ്റ്റേഷന്‍, സൈക്ലിങ് പാത എന്നിവ വര്‍ധിപ്പിക്കും., ബയോ എഥനോള്‍ ഗവേഷണം പ്രോത്സാഹിപ്പിക്കും., ഗതാഗത ഇടനാഴി ശക്തിപ്പെടുത്തും. തീരദേശ ഹൈവേ വികസിപ്പിക്കും., കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ മാറ്റി പുതിയവ വാങ്ങാന്‍ 100 കോടി, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന് 212 കോടി, കുസാറ്റിന് 69 കോടി. മൂന്ന് സര്‍വകലാശലകളില്‍ മികവിന്‍റെ കേന്ദ്രം തുടങ്ങാന്‍ 25 കോടി, കൊച്ചി ബിനാലെയ്ക്ക് 7 കോടി., സഞ്ചാരികള്‍ക്ക് കെ ഹോം പദ്ധതിക്ക് 5 കോടി., കോവളം - ബേക്കല്‍ ജലഗതാഗതത്തിന് 500 കോടി., കണ്ണൂര്‍ വിമാനത്താവളത്തിനടുത്ത് ഐടി പാര്‍ക്ക് സ്ഥാപിക്കും., കേരളത്തെ ഹെല്‍ത്ത് ടൂറിസം ഹബ്ബാക്കുന്നതിന് 50 കോടി., വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യവസായ ഇടനാഴിക്ക് കിഫ്ബി വഴി 1000 കോടി.,വിദേശ വിദ്യാര്‍ഥികളെ കേരളത്തിലേക്കെത്തിക്കും, 150 പാലങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കും., നിക്ഷേപകര്‍ക്ക് ഭൂമി ഉറപ്പാക്കും, തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം ഉയര്‍ത്തി, കാരുണ്യ പദ്ധതിക്ക് 700 കോടി കൂടി., ലൈഫ് പദ്ധതിക്ക് 1160 കോടി., സാമ്പത്തിക വളര്‍ച്ച 10.5 ശതമാനമായി ഉയര്‍ന്നു., തെക്കന്‍ കേരളത്തില്‍ കപ്പല്‍ നിര്‍മാണ ശാല, രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയത് കേരളം, വിഴിഞ്ഞം തുറമുഖം മൂന്ന് -നാല് ഘട്ടം 2018 ല്‍ പൂര്‍ത്തിയാക്കും. തനത് നികുതി നികുതിയേതര വരുമാനം ഉയര്‍ന്നു. റവന്യൂകമ്മിയും ധനകമ്മിയും കുറയ്ക്കാന്‍ കഴിഞ്ഞു, കൊച്ചി മെട്രോ വികസിപ്പിക്കും. തിരുവനന്തപുരം മെട്രോ നിര്‍മാണ പ്രവര്‍ത്തനം ഉടന്‍., പ്രവാസികള്‍ക്കായി വിദേശ രാജ്യങ്ങളില്‍ ലോക കേരളാ കേന്ദ്രം. ആദ്യ ഘട്ടമായി 5 കോടി., സര്‍വീസ് പെന്‍ഷന്‍ കുടിശിക വിതരണം ചെയ്യാന്‍ 600 കോടി അനുവദിക്കും., വിനോദസഞ്ചാരികള്‍ക്ക് ട്രക്കിങ് പ്രോത്സാഹനത്തിനായി വനയാത്ര പദ്ധതിക്ക് 3 കോടി.സൗജന്യ യൂണിഫോം പദ്ധതിക്ക് 150.34 കോടി.,കൈറ്റിന് 35.5 കോടി വകയിരുത്തി., കാന്‍സര്‍ ചികിത്സയ്ക്കായി 152.5 കോടി.,സൗജന്യ യൂണിഫോം പദ്ധതിക്ക് 150.34 കോടി.,പൊന്‍മുടി റോപ് വേ സ്ഥാപിക്കാന്‍ സാധ്യതാപഠനം., ശ്രീ നാരായണ ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് 30 കോടി., ബാണാസുരാസാഗര്‍ പദ്ധതിയ്ക്ക് 20 കോടി, ശുചിത്വകേരളം പദ്ധതിയ്ക്ക് 303 കോടി., ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമം: മഴവില്‍ പദ്ധതിയ്ക്ക് 5.5 കോടി, വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് 50 കോടി., സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന പാമ്പ്കടി മരണങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേക പദ്ധതി. ഇതിനായി ബജറ്റില്‍ 25 കോടി രൂപ., സ്വകാര്യ ബസുകളുടെ നികുതിയില്‍ 10 ശതമാനം ഇളവ്, കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ മാറ്റി പുതിയവ വാങ്ങാന്‍ 100 കോടി., ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയില്‍ ക്രമീകരണം., കെഎസ്ആര്‍ടിസിയുടെ വികസനത്തിനായി ബജറ്റില്‍ നിരവധി പദ്ധതികള്‍. പഴയ ബസുകള്‍ക്ക് പകരം ആധുനിക ഡീസല്‍ ബിഎസ് സിക്സ് ബസുകള്‍ വാങ്ങുന്നതിന് 107 കോടി രൂപ വകയിരുത്തി. കെഎസ്ആര്‍ടിസി അടിസ്ഥാന സൗകര്യ വികസനം, ഡിപ്പോകളുടെയും വര്‍ക് ഷോപുകളുടെയും ആധുനികവല്‍ക്കരണം തുടങ്ങിയവയ്ക്കായി 178 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.