കോഴിക്കോട്ട് വീടിന്‍റെ താഴത്തെ നില ഭൂമിക്കടിയിലേക്ക് താഴ്ന്നു

കോഴിക്കോട്: ഒളവണ്ണയില്‍ വീടിന്‍റെ താഴത്തെ നില ഭൂമിക്കടിയിലേക്ക് താഴ്ന്നു. ചെറാട്ട് പറമ്പ് സക്കീറിന്‍റെ ഇരുനില വീടിന്‍റെ ഒന്നാം നിലയാണ് ഭൂമിക്കടിയിലേക്ക് താഴ്ന്നത്. വലിയ ശബ്ദത്തോടെ വീടിന്‍റെ താഴത്തെ നില പൂര്‍ണമായും ഭൂമിക്കടിയിലേക്ക് താഴുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്ക് ഓടി മാറിയതിനാല്‍ വലിയ അപകടം ഒഴിവായി. വീട് നില്‍ക്കുന്ന പ്രദേശം നേരത്തെ ചതുപ്പ് നിലമായിരുന്നുവെന്നാണ് വിവരം. ഇവിടെ മണ്ണിട്ടുയര്‍ത്തിയാണ് വീട് നിര്‍മ്മിച്ചിരുന്നത്. ദിവസങ്ങള്‍ക്കുമുമ്പ് കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഈ വീട്ടില്‍ വെള്ളം കയറിയിരുന്നു.