ഹൈഡ്രജന്‍ ട്രെയിന്‍ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

ദില്ലി: രാജ്യത്തെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. ഹരിയാനയിലെ ജിന്ദ് സ്റ്റേഷനില്‍ നിന്ന് ആരംഭിക്കുന്ന പാസഞ്ചര്‍ ട്രെയിന്‍ സോണിപത് വരെ 89 കിലോമീറ്റര്‍ ദൂരമാണ് സര്‍വ്വീസ് നടത്തുക. നമോ ഗ്രീന്‍ റെയില്‍ എന്ന് പേരിട്ടിരിക്കുന്ന ട്രെയിന്‍ പൂര്‍ണമായും ഇന്ത്യന്‍ നിര്‍മ്മിതമാണ്. സര്‍വ്വീസ് ആരംഭിച്ചതോടെ ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ ബ്രോഡ്ഗേജ് ഹൈഡ്രജന്‍ ട്രെയിന്‍ എന്ന റെക്കോര്‍ഡും നമോ ഗ്രീന്‍ റെയിലിന് സ്വന്തമായി. ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിച്ചാണ് തീവണ്ടിയുടെ പ്രവര്‍ത്തനം.