എം ഡി എം എയുമായി രണ്ടു പേര്‍ അറസ്റ്റില്‍

മംഗലാപുരം: 465 ഗ്രാം എം ഡി എം എയുമായി രണ്ടു പേര്‍ അറസ്റ്റില്‍. നിരവധി കേസുകളില്‍ പ്രതിയായ പിലാറു, ഹൊസഗന്ധയിലെ പര്‍വീസ് എന്ന ദാവൂദ് പര്‍വീസ് (40), കൂട്ടാളിയായ നസ്റത്ത് അലി (37) എന്നിവരെയാണ് കങ്കനാടി പോലീസ് അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് മംഗലാപുരം നഗരത്തില്‍ കാത്തിരുന്നാണ് സംഘത്തെ പോലീസ് പിടികൂടിയത്. ബൈക്കില്‍ സഞ്ചരിച്ച് ആവശ്യക്കാര്‍ക്ക് എം ഡി എം എ എത്തിച്ചു കൊടുക്കുന്നതാണ് സംഘത്തിന്‍റെ രീതിയെന്ന് പോലീസ് പറഞ്ഞു. പര്‍വീസിനെതിരെ ഉഡുപ്പി, ബാംഗ്ലൂര്‍ ബന്ദര്‍ തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ ഉള്ളതായി പോലീസ് കൂട്ടിച്ചേര്‍ത്തു.