ജമ്മു: ലഡാക്കിലെ അതിര്‍ത്തി മേഖലകളില്‍ കുടിവെള്ള വിതരണവും കൃഷിയും സുഗമമാക്കുന്നതിനായി സിന്ധു നദിക്ക് കുറുകെ ഇന്ത്യ ആദ്യമായി പാറക്കെട്ടുകള്‍ ഉപയോഗിച്ച് തടയണ നിര്‍മ്മിച്ചു. ഉപ്ഷിയിലാണ് സിമന്‍റ് ഉപയോഗിക്കാതെ കൂറ്റന്‍ പാറക്കല്ലുകള്‍ മാത്രം അടുക്കിവെച്ച് തടയണ നിര്‍മ്മിച്ചത്. ഈ തടയണ ഉയര്‍ന്നതോടെ നദിയിലെ ജലനിരപ്പ് ഏകദേശം 10 അടിയോളം ഉയര്‍ന്നു. ഏകദേശം 4 കോടി ലിറ്റര്‍ വെള്ളമാണ് ഈ പുതിയ തടയണയില്‍ സംഭരിക്കുന്നത്. സംഭരിക്കുന്ന വെള്ളം 'ഇഗൂ ഫേ' ഇറിഗേഷന്‍ കനാല്‍ വഴി വറ്റിവരണ്ട ഗ്രാമീണ കൃഷിയിടങ്ങളിലേക്ക് എത്തിക്കുന്നു. സിന്ധു നദീജല കരാര്‍ താത്കാലികമായി നിര്‍ത്തിവെച്ച പശ്ചാത്തലത്തില്‍, ഈ പദ്ധതിക്ക് വലിയ തന്ത്രപ്രധാന പ്രാധാന്യമുണ്ട്. സിന്ധു നദി ഒഴുകി പാകിസ്ഥാനിലേക്ക് എത്തുന്നതിന് മുമ്പുതന്നെ, സ്വന്തം അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങള്‍ക്കും കൃഷിക്കുമായി നദീജലം ഉപയോഗിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇന്ത്യ സജീവമായി നിര്‍മ്മിക്കുന്നു എന്ന ശക്തമായ സന്ദേശമാണ് ഈ പദ്ധതി നല്‍കുന്നത്.
പാക്കിസ്ഥാന് താക്കീത്, സിന്ധു നദിക്ക് കുറുകെ അണക്കെട്ട് നിര്‍മ്മിച്ചു