കാസര്‍കോട്: 17 കാരിയെ ഉമ്മയുടെ കാമുകന്‍ ബലാല്‍സംഗം ചെയ്തതായി പരാതി. പെണ്‍കുട്ടിയുടെ പരാതിയില്‍ കൊട്ല മുഗറുവില്‍ താമസക്കാരനായ മുഹമ്മദ് ഹനീഫയെ (34) മഞ്ചേശ്വരം പോലീസ് പോക്സോ പ്രകാരം അറസ്റ്റു ചെയ്തു. ദക്ഷിണ കന്നഡ സ്വദേശിനിയാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ പിതാവ് നേരത്തെ മരണപ്പെട്ടിരുന്നു. അതിനുശേഷമാണ് മാതാവുമായി മുഹമ്മദ് ഹനീഫ അടുപ്പത്തിലായത്. അടുത്തിടെ മാതാവും മരണപ്പെട്ടു. അതിനുശേഷം പെണ്‍കുട്ടി ബന്ധുവിനൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ വീണു പൊട്ടിയിരുന്നു. നന്നാക്കിയ ശേഷം ഫോണില്‍ നിരവധി അശ്ലീല ദൃശ്യങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയോട് അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തായതും പോലീസ് നടപടി സ്വീകരിച്ചതും.