ഓട്ടോ തൊഴിലാളികളുടെ ഇന്നത്തെ വേതനം വയനാടിന്‍റെ കണ്ണീരൊപ്പാന്‍

നീലേശ്വേരം : വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട ദുരിതബാധിതരെ സഹായിക്കാന്‍ ഓട്ടോ തൊഴിലാളി യൂണിയന്‍ (സിഐടിയു) ഇന്ന് ഓട്ടം ഓടി ലഭിക്കുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. കര്‍ണ്ണാട അതിര്‍ത്തിയായ തലപ്പാടി മുതല്‍ ജില്ലാ അതിര്‍ത്തിയായ തൃക്കരിപ്പൂര്‍ വരെയുള്ള ആയിരകണക്കിന് സിഐടിയു ഓട്ടോ തൊഴിലാളികള്‍ ഈ ഉദ്യമത്തില്‍ പങ്ക് ചേരും. സഹജീവികളുടെ കണ്ണീരൊപ്പാനായി നടത്തുന്ന കാരുണ്യ ഓട്ടോ യാത്രയുടെ ഫ്ളാഗ് ഓഫ് നീലേശ്വരം എസ് ഐ എം.വി.വിഷ്ണു പ്രസാദ് നിര്‍വ്വഹിച്ചു. വയനാടിനായി നടത്തുന്ന ഈ കാരുണ്യ യാത്രയിക്ക് നല്ല സഹകരണം പൊതു ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് ഓട്ടോ തൊഴിലാളി യൂണിയന്‍ സിഐടിയു കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് പി.എ.റഹ്മാനും ജില്ലാ സെക്രട്ടറി കെ.ഉണ്ണിനായരും അഭ്യര്‍ത്ഥിച്ചു.