യുവതിയെ കാണാതായി

പയ്യന്നൂര്‍: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെള്ളൂര്‍ കാറമേല്‍ കൊല്ലായി ഹൗസില്‍ ഗോവിന്ദന്‍റെ മകള്‍ കെ.സുനിത(44)നെയാണ് കാണാതായത്. ഇന്നലെ രാവിലെ 11 മണിക്ക് വീട്ടില്‍ നിന്നും പോയ സുനിത തിരിച്ചെത്തിയില്ലെന്ന് സഹോദരന്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.