കര്‍ഷകസ്വരാജ് സത്യാഗ്രഹം: പന്തല്‍ നിര്‍മ്മാണം തുടങ്ങി

വെള്ളരിക്കുണ്ട്: വന്യമൃഗ ശല്ല്യത്തിനെതിരെ വെള്ളരിക്കുണ്ട് കേന്ദ്രീകരിച്ച് സ്വാതന്ത്യദിനത്തില്‍ ആരംഭിക്കുന്ന അനിശ്ചിതകാല കര്‍ഷകസ്വരാജ് സത്യാഗ്രഹത്തിനായി ക്വിറ്റിന്ത്യാദിനത്തില്‍ പന്തല്‍ നിര്‍മ്മാണമാരംഭിച്ചു. സത്യാഗ്രഹ പന്തലിന്‍റെ കാല്‍ നാട്ടുകര്‍മ്മം ഗാന്ധിമാര്‍ഗ്ഗപ്രവര്‍ത്തകനും മികച്ച ജൈവകര്‍ഷകനുമായ പി.വി.ജയരാജന്‍ നിര്‍വ്വഹിച്ചു. ഉപ്പുസത്യാഗ്രഹത്തിന്‍റെ ചരിത്രമുറങ്ങുന്ന ദണ്ഡി കടപ്പുറത്തു നിന്ന് ശേഖരിച്ച മണ്ണ് നിക്ഷേപിച്ചു കൊണ്ടാണ് കാല്‍നാട്ടുകര്‍മ്മം നിര്‍വ്വഹിച്ചത്. ക്വിറ്റിന്ത്യാ സമരത്തിന്‍റെ സന്ദേശം ഇക്കാലത്തും ഏറെ പ്രസക്തമാണെന്നും ആ ചരിത്രത്തില്‍ നിന്നാവേശമുള്‍ക്കൊണ്ടു് മലയോര ജനതയുടെ നീതിക്കായുള്ള സത്യാഗ്രഹം മുന്നോട്ടു കൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. കാല്‍നാട്ടുകര്‍മ്മത്തെ തുടര്‍ന്ന് സത്യാഗ്രഹ സമിതിയംഗങ്ങളും വിവിധ സംഘടനാപ്രതിനിധികളും ചേര്‍ന്ന് പന്തല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങ ളാരംഭിച്ചു. ഷോബി ജോസഫ്, പി.സി.രഘുനാഥന്‍, ഹരീഷ് പി നായര്‍, ജിമ്മി ഇടപ്പാടി, ജോര്‍ജജ് തോമസ്, അപ്പച്ചന്‍ പുല്ലാട്ട്, ഡോളി മാര്‍ട്ടിന്‍, ടോമി ചെമ്മരപ്പള്ളി,തോമസ് ചെറിയാന്‍,സാജന്‍ പാത്തിക്കര, ജോസ് മണിയങ്ങാട്ട് തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. സണ്ണി പൈകട സ്വാഗതവും ബേബി ചെമ്പരത്തി നന്ദിയും പറഞ്ഞു.