കാഞ്ഞങ്ങാട്: മൂന്ന് ദിവസത്തിനുള്ളില്‍ കാഞ്ഞങ്ങാട് നഗരത്തിലെ വ്യത്യസ്ത ഓട്ടോ സ്റ്റാന്‍ഡുകളിലെ മൂന്ന് ഡ്രൈവര്‍മാരുടെ മരണം കാഞ്ഞങ്ങാട്ടെ ഓട്ടോ സ്റ്റാന്‍ഡുകളുടെ കണ്ണീരണിയിച്ചു. മടിയന്‍ പാലക്കിയിലെ പി.കൃഷ്ണന്‍ (63) ഇന്നലെ വൈകിട്ട് കൊളവയലിലേക്ക് ഓട്ടം പോകുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രി ചികിത്സ നേടിയ ശേഷം വിദഗ്ധ ചികിത്സക്കായി പരിയാരം കൊണ്ടുപോകുന്നതിനിടെ മരണപ്പെട്ടു.
പാലക്കിയിലെ പരേതരായ കുഞ്ഞികണ്ണന്‍, മാതാ ദമ്പതികളുടെ മകനാണ്. ഭാര്യ: ചന്ദ്രാവതി. മക്കള്‍: വിനീത, വിജിത, അനൂപ് .മരുമക്കള്‍: ഭാസ്കരന്‍ (ഉദുമ) , ശ്രീകുമാര്‍ (കാരി ) ഭാഗ്യ. സഹോദരങ്ങള്‍: പി കുമാരന്‍, പി.കരുണാകരന്‍, നാരായണി (കാലിച്ചാനടുക്കം) . ചൊവ്വാഴ്ച രാവിലെയാണ് അസുഖം മൂലം ചികിത്സയിലായിരുന്ന വെള്ളിക്കോത്ത് വെള്ളൂര്‍ വയലില്‍ കെ.രഘു (54) മരണപ്പെട്ടത്. കാഞ്ഞങ്ങാട് അനശ്വര ഓട്ടോസ്റ്റാന്‍റിലെ ഡ്രൈവറാണ്. അന്നേ ദിവസം വൈകിട്ട് കാഞ്ഞങ്ങാട് വെച്ച് ഹൃദയാഘതത്തെ തുടര്‍ന്ന് പുതിയ കോട്ടയിലെ ഓട്ടോ ഡ്രൈവര്‍ ചെമ്മട്ടംവയല്‍ അടമ്പിലെ മോഹനന്‍ എന്ന നിട്ടൂര്‍ പ്രകാശന്‍ (50) മരണപ്പെട്ടിരുന്നു.