പനിബാധിച്ച് 7 വയസുകാരന്‍ മരിച്ചു

വെള്ളരിക്കുണ്ട്: പനിബാധിച്ച് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ്സുകാരന്‍ മരണപ്പെട്ടു. മാലോം പുഞ്ചയിലെ മനോജ്- ജോണ്‍സി ദമ്പതികളുടെ മകന്‍ മിലന്‍ മനോജാണ്(7) ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്. ഏതാനും ദിവസങ്ങളിലായി ചികിത്സയിലായിരുന്നു. പരപ്പയിലെ പവിഴം ഫൈനാന്‍സ് ഉടമ ജോയിയുടെ കൊച്ചു മകനാണ്.