നീലേശ്വരം: പള്ളിക്കരയില്‍ സ്ഥാപിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പതാകയും കൊടിമരവും ഇരുട്ടിന്‍റെ മറവില്‍ സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് നീലേശ്വരം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. രണ്ട് ദിവസം മുമ്പ് നശിപ്പിച്ച കൊടിമരം അതിന്‍റെ സമീപത്ത് ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ അത് വീണ്ടും പുനസ്ഥാപിച്ചുവെങ്കിലും ഇന്നലെ രാവിലെയോടെ അതും കാണാതെയാവുകയായിരുന്നു. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്ന സാമൂഹ്യദ്രോഹികള്‍ക്കെതിരെ ബന്ധപ്പെട്ട അധികാരികള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു.