ഐഫോണ്‍ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരിലെ ഒരു സ്ഥാപനത്തില്‍ നിന്നും ഒന്നരലക്ഷം രൂപ വിലവരുന്ന ഐഫോണ്‍ മോഷ്ടിച്ച കേസിലെ പ്രതിയെ ചന്തേര പോലീസ് ഇന്‍സ്പെക്ടര്‍ കെ.പ്രശാന്ത് അറസ്റ്റ് ചെയ്തു. കര്‍ണാടക ഹംഗിഡി ഉളുഗിരി സ്വദേശി രാജപ്പ(32)യാണ് പിടിയിലായത്. മറ്റൊരു കളവു കേസില്‍ കണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ ചന്തേര പോലീസ് കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.