കാസര്‍കോട്: പ്രമുഖ നാടന്‍ പാട്ടു കലാകാരനും മുന്‍ പ്രവാസിയുമായ കുറ്റിക്കോല്‍, കളക്കരയിലെ വിനോദ് കുമാര്‍ (40) നിര്യാതനായി. പത്തനംതിട്ട, പന്തളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. പരേതനായ പി പക്കീരന്‍-കാര്‍ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീകല (ആയംപാറ), മക്കള്‍: ബി ആദിദേവ്, ആത്മിക. സഹോദരങ്ങള്‍:വിശ്വനാഥന്‍, വിജയന്‍. നാടന്‍ പാട്ടുരംഗത്ത് ശ്രദ്ധേയനായി വരുന്നതിനിടയിലായിരുന്നു പ്രവാസിയായത്. പിന്നീട് നാട്ടില്‍ അവധിക്കുവരുന്ന സമയങ്ങളിലൊക്കെ വിനോദ് കുമാര്‍ നാടന്‍ പാട്ടു വേദികളില്‍ സജീവമായിരുന്നു.