വയനാട് ദുരിതാശ്വാസ നിധിയിലേക്ക് കെ.സി.സി.പി.എല്‍ ചെക്ക് കൈമാറി

കണ്ണൂര്‍ : കേരള സര്‍ക്കാരിന്‍റെ വ്യവസായ വകുപ്പിന്‍ കീഴില്‍ പാപ്പിനിശ്ശേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കെ.സി.സി.പി.എല്‍ വയനാട് ദുരന്ത ബാധിധരെ സഹായിക്കുന്നതിനുവേണ്ടി കമ്പനി വിഹിതവും ചെയര്‍മാന്‍റെ ഒരു മാസത്തെ അലവന്‍സും ഓഫീസര്‍മാരുടെ രണ്ട് ദിവസത്തെ ശമ്പളവും ജീവനക്കാരുടെയും തൊഴിലാളികളുടെയും ഒരു ദിവസത്തെ വേതനവും ചേര്‍ത്ത് 5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി.

കെസിസിപിഎല്‍ ചെയര്‍മാന്‍ ടി.വി.രാജേഷും മാനേജിംഗ് ഡയറക്ടര്‍ ആനക്കൈ ബാലകൃഷ്ണനും ചേര്‍ന്ന് 5 ലക്ഷം രൂപയുടെ ചെക്ക് കെ.വി.സുമേഷ് എം.എല്‍. എക്ക് കൈമാറി. നേരത്തേ ഒരു ലോഡ് അണുവിമുക്ത ഉല്‍പ്പന്നങ്ങള്‍ വയനാട് ജില്ലാ നോഡല്‍ ഓഫീസര്‍ക്ക് കൈമാറിയിരുന്നു. അക്കൗണ്ട്സ് മാനേജര്‍ സി.വി.ശശി, പേര്‍സണല്‍ മാനേജര്‍ ധന്യ. കെ.പി, മെക്കാനിക്കല്‍ എഞ്ചിനീയര്‍ നിഖില്‍ സാജ് എന്നിവര്‍ സന്നിഹിതരായിരുന്നു.