പരപ്പ: എടത്തോട് കോളിയാര്‍ കയറ്റത്തില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞു. ആര്‍ക്കും പരിക്കില്ല. കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പഭക്തരാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ശബരിമല ദര്‍ശനം കഴിഞ്ഞ് നാട്ടിലേക്ക് പോവുകയായിരുന്നു. പഞ്ചായത്ത് മെമ്പര്‍ തങ്കച്ചന്‍ കളരിക്കലിന്‍റെ നേതൃത്വത്തില്‍ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി.