കാഞ്ഞങ്ങാട്: യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ആലാമിപ്പള്ളി കല്ലഞ്ചിറയിലെ ഷിജുവാണ് (35) മരിച്ചത്. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. ചിത്താരി ചാമുണ്ഡിക്കുന്നിന് സമീപം റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ഗര്‍ഭിണിയായ ഭാര്യ അഞ്ജലി ഒരു മാസം മുമ്പ് കൂലം റോഡിലെ വാടകവീട്ടില്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതില്‍ മനോവിഷമത്തില്‍ ആയിരുന്നുവെന്ന് പറയുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വെല്‍ഡിങ് തൊഴിലാളിയായിരുന്നു. പരേതനായ കുഞ്ഞിക്കൃഷ്ണന്‍റെയും പുഷ്പയുടെയും മകനാണ്. സഹോദരങ്ങള്‍: ഷിജിത്ത്, ഷീന.