കാഞ്ഞങ്ങാട്: ബാബുവിന് ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ സുമനസ്സുകള്‍ കനിയണം. കാഞ്ഞങ്ങാട് നഗരസഭയിലെ ഇരുപതാം വാര്‍ഡ് അരയി നീരോക്ക് എന്ന സ്ഥലത്ത് താമസിക്കുന്ന പി. കെ.ബാബുന്‍റെ തലയ്ക്ക് മാരകമായ അസുഖത്താല്‍ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. അടിയന്തിരമായി ഒരു ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. അതിന് 15 ലക്ഷത്തോളം രൂപ ചിലവ് വരും. ഇത്രയും തുക നിര്‍ദ്ദനരായ കുടുംബത്തിന് പിരിച്ചെടുക്കാന്‍ പ്രയാസമാണ്. ഭാര്യ ജാനകി ചാളക്കുഴിയും വിദ്യാര്‍ത്ഥികളായ രണ്ട് മക്കളും അടങ്ങുന്ന കുടുബത്തിന്‍റെ ഏക പ്രതീക്ഷ ബാബുമാത്രമാണ്. വാര്‍ഡ് കൗണ്‍സിലര്‍ കെ.വി.മായാകുമാരി, മുന്‍ കൗണ്‍സിലര്‍മാരായ പ്രഭാകരന്‍ വാഴുന്നോറടി, കെ.അമ്പാടി, സി.കെ.വത്സലന്‍, പ്രവാസി രഘുനാഥ് നല്ലകട എന്നിവര്‍ രക്ഷാധികാരിയും പി.പി.രാജു അരയി (ചെയര്‍മാന്‍),എ.കൃഷ്ണന്‍ (ജനറല്‍ കണ്‍വീനര്‍), കെ.വി.ഗോകുലാനന്ദന്‍ മോനാച്ച (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളുമായി കമ്മറ്റി രൂപീകരിച്ചു. ഫോണ്‍: 9847200109 (ചെയര്‍മാന്‍), 989508365 (കണ്‍വീനര്‍).