നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ സി സി ടി വി സ്ഥാപിക്കുന്നു

നീലേശ്വരം: നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ സി.സി ടി.വി സ്ഥാപിക്കുന്ന പ്രവര്‍ത്തി പുരോഗമിക്കുന്നു. 26 ഏക്കറോളം സ്ഥലവും മലയോര മേഖലയുടെ പ്രധാന പ്രവേശന കവാടവുമായ നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ സി.സി.ടി.വി സ്ഥാപിക്കണമെന്ന് രണ്ടുവര്‍ഷം മുമ്പ് അന്നത്തെ പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ യശ്പാല്‍ സിംഗ് തോമറിനോട് റെയില്‍വേസ്റ്റേഷന്‍ സന്ദര്‍ശന വേളയില്‍ എന്‍ ആര്‍ ഡി സി അഭ്യര്‍ത്ഥിച്ചിരുന്നു. നിലവില്‍ റെയില്‍ ടെല്‍ മാനേജിംഗ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന തോമറുമായി എന്‍ആര്‍ഡിസി മുഖ്യരക്ഷാധികാരി പി. മനോജ്കുമാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്, പ്രസ്തുത പ്രവൃത്തി വേഗം പൂര്‍ത്തിയാക്കാമെന്നു അദ്ദേഹം അറിയി ച്ചിരുന്നു. നിലവില്‍ രണ്ട് മാസത്തിനകം റെയില്‍വേ സ്റ്റേഷ നില്‍ സി.സി.ടി.വി നിലവില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രസ്തുത സംവിധാനം നിലവില്‍ വരുന്നതോടെ, സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പരിധിവരെ ശമനമുണ്ടാ കുമെന്ന് പ്രതീക്ഷിക്കുന്നു.