ശക്തമായ കാറ്റില്‍ വാഴകള്‍ നശിച്ചു

കരിന്തളം: ഇന്നലെയുണ്ടായ കാറ്റിലും മഴയിലും വരഞ്ഞൂരില്‍ വ്യാപക കൃഷി നാശം. എന്‍.കുഞ്ഞികൃഷ്ണന്‍, മനോഹരന്‍ വരഞ്ഞൂര്‍ എന്നിവരുടെ കുലച്ച പതിനെട്ടോളം വാഴകള്‍ ഒടിഞ്ഞ് വീണു. കര്‍ഷകര്‍ക്ക് നഷ്ട്ടപരിഹാരം ലഭിക്കുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്ന് ഉചിതമായ നടപടികളുണ്ടാകണമെന്ന് ബിരിക്കുളം പച്ചക്കറി ഉത്പാദകസംഘം ഭാരവാഹികളായ ബാലഗോപാലന്‍ കളിയാനം, സത്യന്‍.കെ വരഞ്ഞൂര്‍, സി കെ ബാലചന്ദ്രന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.