പിലാത്തറ: മാതമംഗലം ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂളിലെ നാച്ച്വറല്‍ സയന്‍സ് അധ്യാപികയായിരുന്ന എ.കെ.ലളിത ടീച്ചര്‍(78) നിര്യാതയായി. പാഴ്വസ്തു ഉല്‍പ്പന്ന നിര്‍മ്മിതിയില്‍ വിദഗ്ധയായിരുന്നു. ഇതു സംബന്ധിച്ച് ദേശാഭിമാനി സ്ത്രീ സപ്ലിമെന്‍റില്‍ ആമ്പല്‍ പൂക്കള്‍ എന്ന പേരില്‍ വര്‍ഷങ്ങളോളം ഒരു പംക്തി തന്നെ കൈകാര്യം ചെയ്തു. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പാഴ്വസ്തു നിര്‍മ്മാണ പുസ്തകം പ്രസിദ്ധീകരിച്ചു. ജേസീസിന്‍റെ വിദ്യാരത്നാ പുരസ്കാരം നേടി. പാഴ്വസ്തു നിര്‍മ്മാണം സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി നിരവധി ശില്പശാലകള്‍ നയിച്ചു. ഭര്‍ത്താവ് പരേതനായ വി.വി രാഘവന്‍ മാസ്റ്റര്‍ (ടാഗോര്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്ക്കൂള്‍ വെള്ളോറ). മക്കള്‍: അമര്‍ലാല്‍(എറണാങ്കുളം), അരുണ്‍ലാല്‍(അധ്യാപകന്‍ ജിഎച്ച്എസ് കാലിക്കടവ്). അനുപമ ബാലകൃഷ്ണന്‍ (ലക്ചറര്‍ ഡയറ്റ് കണ്ണൂര്‍), നവീന്‍, മരുമക്കള്‍: ഗായത്രി, മിനി, ആനക്കൈ ബാലകൃഷ്ണന്‍ (എംഡി, കെസിസിപിഎല്‍), അശ്വതി.