കാലിച്ചാനടുക്കം: വൈ എം സി എ അഖിലലോക പ്രാര്‍ത്ഥനാവാരാചരണത്തിന്‍റെ ഭാഗമായുള്ള ജില്ലാതല പ്രാര്‍ത്ഥനാവാരാചരണം സമാപിച്ചു.
കാലിച്ചാനടുക്കം സെന്‍റ് ജോസഫ്സ് പാരിഷ്ഹാളില്‍ സമാപന ചടങ്ങ് സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയന്‍ വൈസ് ചെയര്‍മാന്‍ മാനുവല്‍ കുറിച്ചിത്താനം ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജില്ലാ വൈസ് ചെയര്‍മാന്‍ അജീസ് പറയിടം അധ്യക്ഷം വഹിച്ചു. കാലിച്ചാനടുക്കം സെന്‍റ് ജോസഫ്സ് പള്ളി വികാരി ഫാ.സുനീഷ് പുതുക്കുളങ്ങര അനുഗ്രഹപ്രഭാഷണം നടത്തി. കാലിച്ചാനടുക്കം വിന്‍സെന്‍ഷ്യല്‍ ആശ്രമം സുപ്പീരിയര്‍ ഡോ.ജോസ് പനച്ചിമൂട്ടില്‍ പ്രാര്‍ത്ഥനാവാരാചരണ സന്ദേശം നല്‍കി.
ജില്ലാ ജനറല്‍ കണ്‍വീനര്‍ സി.എം.ബൈജു, ഉഡുപ്പി നാഷണല്‍ പ്രൊജക്ട് വൈസ് ചെയര്‍മാന്‍ ടോംസണ്‍ ടോം, വനിതാഫോറം വൈസ് ചെയര്‍പേഴ്സണ്‍ സിസിലി പുത്തന്‍പുര, കാലിച്ചാനടുക്കം വൈ എം സി എ പ്രസിഡണ്ട് ബേബി മാടപ്പള്ളി, ലിസി പുളിക്കല്‍, ബിജു മാത്യു പാണ്ടിച്ചേരില്‍ എന്നിവര്‍ പ്രസംഗിച്ചു. മിഷന്‍ ആന്‍റ് ഡവലപ്പ്മെന്‍റ് സ്റ്റാന്‍റിംങ് കമ്മറ്റി കണ്‍വീനര്‍ പി.സി.ബേബി സ്വാഗതവും കാലിച്ചാനടുക്കം വൈ എം സി എ സെക്രട്ടറി സിബി മലയാറ്റില്‍ നന്ദിയും പറഞ്ഞു. നവംബര്‍ 10 മുതല്‍ 16 വരെ പ്രാര്‍ത്ഥനാവാരം ആചരിച്ചുവരികയായിരുന്നു.