പ്ലാസ്റ്റിക് കത്തിച്ചതിന് പിഴ ഈടാക്കി

കരിന്തളം: വീട്ടുവളപ്പില്‍ പ്ലാസ്റ്റിക്കും അജൈവ മാലിന്യങ്ങളും കത്തിച്ചതിന് പിഴ ഈടാക്കി. ചോയ്യംകോട്ടെ വീട്ടുടമയ്ക്കാണ് കിനാനൂര്‍-കരിന്തളം പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ജലേഷിന്‍റെ നേതൃത്വത്തിലുള്ള സംഘം 10000 രൂപ പിഴ ഈടാക്കിയത്. പ്ലാസ്റ്റിക് ഉള്‍പ്പെടെ കത്തിക്കുകയും വലിച്ചെറിയുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി മുന്നോട്ടു പോകുമെന്ന് എച്ച് ഐ കെ.ജലേഷ് പറഞ്ഞു.