ഒടയംചാല്‍: ഉറക്കത്തില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച വടംവലി താരം മരിച്ചു. അട്ടേങ്ങാനം വെള്ളമുണ്ട സ്വദേശി സനേഷാണ് (38) മരിച്ചത്. ഇന്ന് പുലര്‍ച്ചെ 1.30 മണിയോടെ വീട്ടില്‍ വെച്ച് നെഞ്ചുവേദന അനുവപ്പെട്ട സനേഷിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. 2008 മുതല്‍ വടംവലി ടീമുകളില്‍ സജീവമായ സനേഷ് ടൗണ്‍ ടീം ഒടയംചാല്‍, ഇ എം എസ് അട്ടേങ്ങാനം, വിവേകാനന്ദ ക്ലായി, ചുള്ളിക്കര വടംവലി ടിം തുടങ്ങിയ ടീമുകളില്‍ ജേഴ്സി അണിഞ്ഞിരുന്നു. കഴിഞ്ഞ സീസണ്‍ ജീംഖാന മാവുങ്കാലില്‍ പ്രാക്ടീസിന് ശേഷം വീട്ടിലേക്ക് മടങ്ങവേ ബൈക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. ഈ സീസണ്‍ മത്സരത്തിന് ഇറങ്ങാനിരിക്കെയാണ് മരണം സംഭവിച്ചത്. ഏഴാംമൈലില്‍ ഫര്‍ണിച്ചര്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ദാമോദരന്‍ -രാധാ ദമ്പതികളുടെ മകനാണ്. ഭാര്യ: അജിത പോര്‍ക്കളം. സഹോദരി സജിത.