നീലേശ്വരം: പൊതുപ്രവര്‍ത്തകനും നീലേശ്വരം ജമാഅത്ത് കമ്മിറ്റിയുടെ ദീര്‍ഘകാലം പ്രസിഡണ്ടും മൂന്ന് പതിറ്റാണ്ടുകാലം നീലേശ്വരം കേരള ജ്വല്ലേഴ്‌സിന്റെ ഉടമയുമായിരുന്ന ബി അബ്ദുല്ല ഹാജിയുടെ സ്മരണയ്ക്ക് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് മതസൗഹാര്‍ദ്ദത്തിന്റെ വേദിയായി മാറി. കേരള ജ്വല്ലറി ഉടമ നസീറാണ് ഭാര്യാപിതാവിന്റെ സ്മരണയ്ക്കായി ഇഫ്ത്താര്‍ വിരുന്ന് ഒരുക്കിയത്. കഴിഞ്ഞ കുറേ കാലങ്ങളായി പാവപ്പെട്ടവര്‍ക്ക് കിറ്റാണ് നല്‍കിയിരുന്നത്. ഇത്തവണ പാര്‍ട്ണറും സുഹൃത്തും, സിനിമാ നിര്‍മ്മാതാവുമായ പ്രമോദ് മാട്ടുമ്മലിന്റെ താല്പര്യപ്രകാരമാണ് ഇഫ്താര്‍ വിരുന്നൊരുക്കാന്‍ തീരുമാനിച്ചതെന്ന് നസീര്‍ പറഞ്ഞു. ഇതേതുടര്‍ന്നാണ് കക്ഷി രാഷ്ടീയ മത ഭേദമന്യേ സൗഹാര്‍ദ്ദത്തിന്റെ ഇഫ്ത്താര്‍ വിരുന്ന് ഒരുക്കിയത്. 500 ലേറെ പേര്‍ പങ്കെടുത്ത ഇഫ്താര്‍ വിരുന്ന് നീലേശ്വരം നഗരസഭ ചെയര്‍ പേര്‍ഴ്‌സണ്‍ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ സാംസ്‌കാരിക, സാമുദായിക പ്രവര്‍ത്തകര്‍ ഇഫ്ത്താര്‍ വിരുന്നില്‍ പങ്കെടുത്തു.