കാസര്‍കോട്: ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവിന്‍റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി.
ചെങ്കള, തൈവളപ്പിലെ സി.വി ഷഫീഖ് (22)ആണ് മരിച്ചത്. 2023 ഡിസംബര്‍ 17ന് എറണാകുളത്തുണ്ടായ വാഹനാപകടത്തിലാണ് ഷെഫീഖിന് പരിക്കേറ്റത്. എറണാകുളത്ത് ഹോട്ടല്‍ ജീവനക്കാരനായിരുന്നു. ജോലി സ്ഥലത്ത് നിന്ന് താമസസ്ഥലത്തേക്ക് പോകുന്നതിനിടയില്‍ ഷഫീഖ് സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തെത്തുടര്‍ന്ന് ചലനശേഷിയും ബോധവും നഷ്ടമായതിനാല്‍ ഒരു മാസക്കാലം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കാസര്‍കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. സി.വി.അബൂബക്കര്‍-ഖദീജ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: അബ്ദുല്‍ സലാം, അബ്ദുള്‍ കലാം, നിസാമുദ്ദീന്‍, പരേതനായ മുഹമ്മദ് നിയാസ്.