അമ്പലത്തറ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ സിപിഎം പ്രാദേശിക നേതാവിനേയും വ്യാപാരിയേയും ഹോസ്ദുര്‍ഗ് ഫസ്റ്റ്ക്ളാസ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍റുചെയ്തു.
സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും നിലവില്‍ ബ്രാഞ്ച് കമ്മിറ്റി അംഗവുമായ അട്ടകണ്ടം മുളന്‍ വീട്ടില്‍ എം.വി.തമ്പാന്‍ (55), റബ്ബര്‍ വ്യാപാരി അട്ടകണ്ടം തട്ടാംക്കോലിലെ സര്‍ക്കാരി തുണ്ടുപറമ്പില്‍ ഹൗസില്‍ സജി (51) എന്നിവരെയാണ് അമ്പലത്തറ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ മാസം ജില്ലാശുപത്രിയില്‍ ചികിത്സക്കായി എത്തിയ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ കൂടെ സജിയും ഉണ്ടായിരുന്നു. ഡോക്ടറെ കണ്ടതും സംസാരിച്ചതും എല്ലാം സജിയായിരുന്നു. പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണി യാണെന്ന് ഡോക്ടര്‍മാര്‍ കൂടെയുണ്ടായ സജിയെ ധരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കടുത്ത വയറുവേദന തുടര്‍ന്ന് വെള്ളിയാഴ്ച വീണ്ടും സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടി പരിശോധനക്ക് എത്തിയിരുന്നു. പെണ്‍കുട്ടി ഡോക്ടറോട് വയസ് 16 പറഞ്ഞതോടെ ആശുപത്രി അധികൃതര്‍ വിവരം പോലീസിന് കൈമാറുകയായിരുന്നു. പെണ്‍കുട്ടിയെ അമ്പലത്തറ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇരുവരും ലൈംഗികമായി പീഡിപ്പിച്ചതായി പുറത്തുവന്നത്. വ്യാപാരി നിരവധി തവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പോസ്കോ നിയമപ്രകാരമാണ് ഇരുവര്‍ക്കുമെതിരെ അമ്പലത്തറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.