മുന്‍ വ്യാപാരി തൂങ്ങിമരിച്ചു

കാഞ്ഞങ്ങാട്: അതിഞ്ഞാല്‍ തെക്കേപ്പുറം സ്വദേശിയെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പടിഞ്ഞാറെക്കരയില്‍ താമസിക്കുന്ന എം.അബ്ദുള്‍ ഗഫൂറാണ്(56) മരിച്ചത്. ഇന്ന് രാവിലെ 5 മണിക്കും 8.45 നും ഇടയിലാണ് സംഭവം. വിവാഹിതനാണ്. മക്കളില്ല. മുമ്പ് നഗരത്തില്‍ വ്യാപാരിയായിരുന്നു. ഹോസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.