പള്ളിക്കര: തീവണ്ടിതട്ടി പരിക്കേറ്റ നിലയില്‍ പള്ളിക്കര റെയില്‍വേ ട്രാക്കില്‍ കാണപ്പെട്ട വൃദ്ധ മരണപ്പെട്ടു. അമ്പത് വയസ് പ്രായംതോന്നിക്കുന്ന വൃദ്ധയെയാണ് കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ മംഗള സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ മംഗലാപുരം ഭാഗത്തേക്ക് പോയതിന് പിന്നാലെ പരിക്കേറ്റ നിലയില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. ഉടന്‍ ഐഷാല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബേക്കല്‍പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.