സ്വകാര്യ ബസ് കണ്ടക്ടര്‍ തൂങ്ങിമരിച്ചു

കാസര്‍കോട്: സ്വകാര്യ ബസ് കണ്ടക്ടറെതൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സീതാംഗോളി, പള്ളത്തടുക്കയിലെ രാമഭണ്ഡാരിയുടെ മകന്‍ ദിനേശന്‍ (54) ആണ് മരിച്ചത്. കുമ്പള-മുള്ളേരിയ റൂട്ടിലോടുന്ന സ്വകാര്യ ബസ് കണ്ടക്ടറാണ്. ഏതാനും ദിവസമായി അവധിയിലായിരുന്നു. ഇന്നലെ വൈകുന്നേരം വീട്ടില്‍നിന്നും ഇറങ്ങിയ ദിനേശന്‍ രാത്രിയായിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ഫോണില്‍വിളിച്ചു. ഫോണ്‍ റിംഗ് ആയെങ്കിലും എടുത്തില്ല. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ തെരച്ചിലിനിടയിലാണ് മൃതദേഹം പെര്‍ണക്ക് സമീപത്തെ പറമ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കുമ്പള പൊലീസ് കേസെടുത്തു. മാതാവ്: സീത. ഭാര്യ: ജലജ. മക്കള്‍: ക്ഷമ, പൂജാ ലക്ഷ്മി, ശ്രീജിത്ത്. സഹോദരങ്ങള്‍: ജയചന്ദ്രന്‍, ഗീത, അവിനാഷ്.