ഡിവൈഡറിലിടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

മാവുങ്കാല്‍: ഓട്ടോറിക്ഷ ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. നഗരത്തിലെ ഓട്ടോ ഡ്രൈവറും മാവുങ്കാല്‍ നെല്ലിത്തറ എക്കാല്‍ സ്വദേശിയുമായ അനില്‍ പുലിക്കോടന്‍(44) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ ഹോസ്ദുര്‍ഗ് ഹയര്‍ സെക്കന്‍ററി സ്കൂളിന് മുന്നിലായുള്ള ഡിവൈഡറില്‍ ഇടിച്ചാണ് അപകടം. ശബ്ദം കേട്ട് ഓടിക്കൂടിയ ആളുകള്‍ അനിലിനെ ഓട്ടോയില്‍ നിന്ന് പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍റിന് എതിര്‍വശത്തെ സ്റ്റാന്‍റിലെ ഡ്രൈവറാണ്. രാത്രി സമയത്ത് സര്‍വീസ് നടത്താറാണ് പതിവ്. മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി. പി.ചന്ദ്രന്‍-സോമകുമാരി ദമ്പതികളുടെ മകനാണ്. ഭാര്യ: രജനി. സഹോദരി ശ്രീജ.