റോഡ് റോളര്‍ മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു

കാസര്‍കോട്: ഇറക്കത്തില്‍ നിയന്ത്രണം വിട്ട റോഡ് റോളര്‍ കള്‍വര്‍ട്ടിന്‍റെ കൈവരിയില്‍ ഇടിച്ചുമറിഞ്ഞു. വണ്ടിയില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണ ഡ്രൈവര്‍ ഭാഗ്യത്തിന് വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു. ചട്ടഞ്ചാല്‍ സ്വദേശിയായ മുസ്തഫ (55)യ്ക്കാണ് പരിക്കേറ്റത്. ഇയാളെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറു മണിയോടെയാണ് അപകടം. തച്ചങ്ങാട് ഇറക്കത്തില്‍വെച്ച് നിയന്ത്രണം വിട്ട റോഡ് റോളര്‍ കള്‍വള്‍ട്ടിന്‍റെ മതിലില്‍ ഇടിച്ചാണ് മറിഞ്ഞത്.