നീലേശ്വരം : ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. വാഴുന്നോറടി കമ്മാടം കണ്ടത്തില്‍ പയങ്ങപ്പാടന്‍ കുഞ്ഞിരാമനാണ് (56) മരണപ്പെട്ടത്. നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്നലെ രാത്രി വീട്ടില്‍ കുഴഞ്ഞ് വീണ കുഞ്ഞിരാമനെ ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: സിന്ധു. മക്കള്‍: ആതിര, അമല്‍ജിത്ത്.