പയ്യന്നൂര്‍: നിയന്ത്രണം വിട്ട ബസ് മറ്റൊരു ബസ്സില്‍ ഇടിച്ച് അപകടം. ഇന്ന് രാവിലെ 9.45 ഓടെയാണ് കാക്കയംചാല്‍ ഇറക്കത്തില്‍ വെച്ച് നിന്ത്രണം നഷ്ടമായ പയ്യന്നൂരില്‍ നിന്നും തിരുമേനിക്ക് പോകുകയായിരുന്ന ആവണി ബസ് തിരുമേനിയില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന ശ്രീലക്ഷ്മി ബസില്‍ സെന്‍റ് മേരീസ് സ്കൂളിന് സമീപം വച്ച് ഇടിച്ചത്. ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ അപകടം ഒഴിവായത്. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ഡ്രൈവര്‍മാരുടെ മനസാന്നിധ്യം കൊണ്ടാണ് വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു.