കാസര്‍കോട്: റിപ്പബ്ലിക് ദിനത്തിന്‍റെ മുന്നോടിയായി കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലും പരിസരത്തും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. കാസര്‍കോട് റെയില്‍വേ പോലീസിന്‍റയും ആര്‍പിഎഫിന്‍റെയും സാന്നിധ്യത്തിലാണ് പരിശോധന നടന്നത്. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് പ്ലാറ്റുഫോമിലും റെയില്‍വേ പരിസരത്തും പരിശോധന നടന്നത്. റെയില്‍വേ പോലീസ് എസ്ഐ റജികുമാര്‍, എഎസ്ഐ വേണുഗോപാല്‍, ആര്‍പിഎഫ് എഎസ്ഐ വിനോജ്, റെയില്‍വേ ഇന്‍റലിജനന്‍സ് പോലീസ് ഓഫീസര്‍ ജ്യോതിഷ് ജോസ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. റിപ്പബ്ലിക് ദിനത്തിന്‍റെ ഭാഗമായി സുരക്ഷ കര്‍ശനമാക്കിയതായി റെയില്‍വേ പോലീസ് അറിയിച്ചു.