കരിന്തളം: രണ്ടാഴ്ചക്കുള്ളില്‍ കരിന്തളത്ത് വീണ്ടും ചന്ദനവേട്ട. ചന്ദനമുട്ടികളും ആയുധവുമായി മധ്യവയസ്ക്കനെ വനം വകുപ്പ് പിടികൂടി.
കരിന്തളം ഓമച്ചേരിയിലെ എം.കെ.നാരായണന്‍ (62) നെയാണ് ചന്ദന മരങ്ങള്‍ മുറിച്ച് വീട്ടില്‍ സൂക്ഷിച്ച കുറ്റത്തിന് ഭീമനടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.എന്‍.ലക്ഷ്മണനും സംഘവും പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വീട്ടില്‍ സൂക്ഷിച്ച 2 കിലോ ചന്ദന മുട്ടികളും ആയുധവും പിടികൂടിയത്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.വിശാഖ്, യദുകൃഷ്ണന്‍.വി. കെ, അജിത്കുമാര്‍.എം, വാച്ചര്‍ വിജേഷ് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.രാഹുല്‍ കേസിലെ അനന്തര നടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. രണ്ടാഴ്ച മുമ്പും ചന്ദനവുമായി കരിന്തളം കയനിയില്‍ നിന്നും രണ്ട് പേരെ പിടികൂടിയിരുന്നു.