തളിയില്‍ ക്ഷേത്രത്തില്‍ നിറ ഉത്സവം ആഘോഷിച്ചു

നീലേശ്വരം : തളിയില്‍ നീലകണ്ഠേശ്വര ക്ഷേത്രത്തില്‍ നിറ ഉത്സവം ആഘോഷിച്ചു. ക്ഷേത്രം മേല്‍ശാന്തി ശ്രീധരന്‍ ശിവരൂരായരുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. ക്ഷേത്രം മണ്ഡപത്തില്‍ പൂജിച്ച നെല്‍ക്കതിര്‍ ശ്രീകോവിലിനകത്തും ഉപദേവന്മാര്‍ക്കും കെട്ടിയ ശേഷം അവ ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്തു. ഇന്ന് രാവിലെ 7.30നും 8.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് ചടങ്ങുകള്‍ നടന്നത്.