പരപ്പ: പരപ്പ വൈ എം സി എ ബിരിക്കുളം റോഡരികില്‍ നിര്‍മ്മിച്ച ഷോപ്പിംങ് കോംപ്ലക്സിന്‍റെയും ഓഫീസിന്‍റെയും ഉദ്ഘാടനം മെയ് 1 ന്.
വൈകീട്ട് 3.30 ന് വൈ എം സി എ സംസ്ഥാന ചെയര്‍മാന്‍ പ്രൊഫ.അലക്സ് തോമസ് ഉദ്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങില്‍ പരപ്പ വൈ എം സി എ പ്രസിഡണ്ട് ജോസ് പാലക്കുടി അധ്യക്ഷം വഹിക്കും. പരപ്പ വിമലഗിരി പള്ളി വികാരി ഫാ.ജോബിന്‍ കൊട്ടാരത്തില്‍ കോംപ്ലക്സിന്‍റെ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വ്വഹിക്കും. ബളാല്‍ സെന്‍റ് ആന്‍റണീസ് പള്ളി വികാരി ഫാ.ജെയിംസ് മൂന്നാനപള്ളി അനുഗ്രഹപ്രഭാഷണം നടത്തും. എയര്‍കണ്ടീഷന്‍ ഹാളിന്‍റെ ഉദ്ഘാടനം മുന്‍ കേരള റീജിയണ്‍ ചെയര്‍മാന്‍ ജോസ് നെറ്റിക്കാടനും കടമുറികളുടെ ഉദ്ഘാടനം വൈ എം സി എ ദേശീയ നിര്‍വ്വാഹക സമിതി അംഗം വി.എം.മത്തായിയും നിര്‍വ്വഹിക്കും. വൈ എം സി എ അംഗമായിരിക്കെ മരണപ്പെട്ട റോയ് കണിപറമ്പിലിന്‍റെ ഫോട്ടോ വൈ എം സി എ ഹാളില്‍ മുന്‍ കേരള റീജിയണ്‍ ചെയര്‍മാന്‍ ജിയോ ജേക്കബ്ബ് അനാഛാദനം ചെയ്യും. പരപ്പ വൈ എം സി എയില്‍ പുതിയതായി അംഗത്വമെടുക്കുന്നവര്‍ക്ക് കേരള റീജിയണ്‍ മുന്‍ വൈസ് ചെയര്‍മാന്‍ മാനുവല്‍ കുറിച്ചിത്താനം പ്രതിജ്ഞചൊല്ലിക്കൊടുക്കും. 1924 ല്‍ ഫ്രാന്‍സില്‍ നടന്ന ഒളിമ്പിക്സിന് കായികതാരങ്ങളെ തിരഞ്ഞെടുത്ത് പരിശീലിപ്പിച്ച് രാജ്യത്തിന് നല്‍കിയത് ഭാരത വൈ എം സി എയാണ്. കായികതാരങ്ങളെ രാഷ്ട്രത്തിന് നല്‍കിയതിന്‍റെ സബ് റീജിയണ്‍തല ശതാബ്ദി ആഘോഷം വൈ എം സി എ ദേശീയ ട്രഷറര്‍ റെജി ഇടയാറന്മുള ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന കുടുംബസംഗമം വൈ എം സി എ ഏഷ്യ പസഫിക് അലയന്‍സ് കമ്മറ്റി മെമ്പര്‍ ഡോ.കെ.എം.തോമസ് ഉദ്ഘാടനം ചെയ്യും. സബ് റീജിയണ്‍ ചെയര്‍മാന്‍ സണ്ണിമാണിശേരി അധ്യക്ഷം വഹിക്കും. കേരള റീജിയണ്‍ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബേബി പുത്തന്‍പുര, സബ് റീജിയണ്‍ വൈസ് ചെയര്‍മാന്‍ അജീസ് പറയിടം, സബ് റീജിയണ്‍ വനിതാഫോറം ചെയര്‍പേഴ്സണ്‍ സിസിലി അലക്സ്, സബ് റീജിയണ്‍ മുന്‍ ചെയര്‍മാന്‍ ബേബി മാടപ്പള്ളി, മുന്‍ ജനറല്‍ കണ്‍വീനര്‍ സിബി വാഴക്കാല, മുന്‍ ചെയര്‍മാന്‍ ജോയി കളരിക്കല്‍, മാലക്കല്ല് വൈ എം സി എ പ്രസിഡണ്ട് റിട്ട.മേജര്‍ പി.സി.ബേബി, വെള്ളരിക്കുണ്ട് വൈ എം സി എ പ്രസിഡണ്ട് കെ.എ.സാലു, ഭീമനടി പ്രസിഡണ്ട് ചെറിയാന്‍ ഊത്തപ്പാറയ്ക്കല്‍, നീലേശ്വരം പ്രസിഡണ്ട് ജെയിംസ് പാലാന്തടം, ചിറ്റാരിക്കാല്‍ പ്രസിഡണ്ട് ബിനോ വര്‍ഗ്ഗീസ്, കാഞ്ഞിരടുക്കം പ്രസിഡണ്ട് അഗസ്റ്റ്യന്‍ പനിച്ചേന്‍പള്ളി, കാസര്‍കോട് പ്രസിഡണ്ട് ഫ്രാന്‍സിസ് കണ്ണംകുളം, പൊയിനാച്ചി പ്രസിഡണ്ട് ജോസ് മാത്യു, യൂണി വൈ റീജിയണല്‍ വൈസ് ചെയര്‍മാന്‍ അഖില്‍ജോണ്‍, പരപ്പ വൈ എം സി എ സെക്രട്ടറി ജെയിംസ് ആലക്കളം, സബ് റീജിയണ്‍ ജനറല്‍ കണ്‍വീനര്‍ സി.എം.ബൈജു എന്നിവര്‍ പ്രസംഗിക്കും.