വീട്ടുമതില്‍ സമീപത്തെ വീട്ടിലേക്ക് ഇടിഞ്ഞ് വീണു

ചെറുപുഴ: കനത്ത മഴയില്‍ വീടിന്‍റെ മതില്‍ സമീപത്തെ വീട്ടിലേക്ക് ഇടിഞ്ഞ് വീണു. ഇന്ന് രാവിലെ 6.30 ഓടെ പെരുങ്കുടല്‍ ഹില്‍ ടോപ്പിലെ ഈട്ടിക്കല്‍ രാജന്‍റെ വീടിന്‍റെ മതിലാണ് തൊട്ടുതാഴത്തെ ചങ്ങല വളപ്പില്‍ സന്തോഷിന്‍റെ വീട്ടിലേക്ക് ഇടിഞ്ഞ് വീണത.് സന്തോഷിന്‍റെ വീടിന് ഭാഗികമായി നാശമുണ്ടായി. പട്ടിക്കൂടും കിളിക്കൂടം തകര്‍ന്നെങ്കിലും അവയെ രക്ഷപ്പെടുത്തി. രാജന്‍റെ വീട് അവകടാവസ്ഥയിലാണുള്ളത് ഇനിയും കനത്ത മഴ തുടര്‍ന്നാല്‍ വീടുള്‍പ്പെടെ താഴേക്ക് പോരുന്ന അവസ്ഥയിലാണ്. ഇതോടെ ഇരു കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിക്കേണ്ട സ്ഥിതിയാണുള്ളത്. മലയോര മേഖലകളില്‍ രാത്രിയില്‍ കനത്ത മഴയായിരുന്നു. നേരം പുലര്‍ന്നതോടെയാണ് മഴക്ക് ശമനമുണ്ടായത്.